സിപിഐഎമ്മിൽ ആഭ്യന്തര കലഹം : പിണറായിക്കെതിരെ രൂക്ഷവിമർശനം ; വെള്ളാപ്പള്ളി ബന്ധം തിരിച്ചടിയായെന്ന് വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്ന പിണറായിയുടെ നിലപാട് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വെള്ളാപ്പള്ളി നടേശന്റെ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പരാമർശങ്ങളെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. താഴെത്തട്ടു മുതലുള്ള നേതാക്കൾക്കിടയിൽ ഇതേ വികാരമാണ് ഉള്ളത്.

കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന നേതൃത്വം പിണറായി വിജയന്റെ തീരുമാനങ്ങൾക്ക് ‘ഓശാന പാടുന്ന’ നിലപാടാണ് സ്വീകരിച്ചതെന്ന് വിമർശനമുണ്ട്. തെറ്റായ നയങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ ആരും തയ്യാറാകാതിരുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. സഖാക്കൾക്ക് ഇനി ഭയരഹിതമായി കാര്യങ്ങൾ പറയാമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ചർച്ചയായിട്ടുണ്ട്. ഇത് ഇത്രയും കാലം പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവായിയാണ് കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...