പുനഃസംഘടന പൂർത്തിയായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരില്ല ; തുറന്നടിച്ച് കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

വയനാട്: പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് ആരാണെന്ന് ടി എൻ പ്രതാപനോട് കെ സുധാകരൻ ചോദിച്ചു.

രാഷ്ട്രീയ നയരൂപീകരണ ചർച്ചകൾക്കായി കെപിസിസിയുടെ ലീഡേഴ്സ് മീറ്റിന് വയനാട്ടിൽ തുടക്കമായി. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും.

പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധ പരിപാടികൾക്കും ലീഡേഴ്സ് മീറ്റ് രൂപം നൽകും. ലീഡേഴ്സ് മീറ്റിൽ കെ സുധാകരൻ സംഘടനാ രേഖ അവതരിപ്പിച്ചു. പാർല്ലമെന്‍ററി കമ്മറ്റി ഉള്ളതിനാൽ കെ മുരളീധരൻ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താൻ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...

ഓപ്പറേഷൻ തൂഫാൻ – വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും : രാജു അപ്സര

0
പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ...

​’ബക്കാർഡിയുടെ ഗന്ധമുള്ള മുഖ്യമന്ത്രി’ ;മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ.എ റഹീം

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെ വിമർശിച്ച്...