കുടിക്കാന്‍ വെളളം ചോദിച്ചെത്തി വയോധികയുടെ മുഖത്തിടിച്ച് മാല കവര്‍ന്നു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുടിക്കാന്‍ വെളളം ചോദിച്ചെത്തി വയോധികയുടെ മുഖത്തിടിച്ച് മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മാറനല്ലൂരില്‍ പട്ടാപ്പകല്‍ വയോധികയുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്ന കേസില്‍ അരുമാളൂര്‍ സ്വദേശി പാണ്ടി സക്കീര്‍ എന്ന ഷിബു (44) ആണ് പിടിയിലായത്. സംഭവം നടന്ന് 6 മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. 2022 നവംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. അരുമാളൂര്‍ സ്വദേശിയായ അരുന്ധതിയുടെ 2 പവന്റെ മാലയാണ് ഇയാള്‍ കവര്‍ന്നത്.

പ്രതി കുടിക്കാന്‍ വെളളം ചോദിച്ചെത്തി വയോധികയുടെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാലകവരുകയായിരുന്നു. സംഭവത്തിന് ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി മൊബൈല്‍ ഉപേക്ഷിച്ചാണ് നാട് വിട്ടത്. തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയെങ്കിലും മാറനല്ലൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കേരളത്തിലും തമിഴ്‌നാട്ടിലും ഊര്‍ജ്ജിതമാക്കിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധിക ഒരാഴ്ചയോളം മെഡിക്കല്‍കോളേജില്‍ നടത്തിയ ചികിത്സക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...