കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം ; ലാത്തിച്ചാർജ്, മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം. സംഘനൃത്തം ഫലം അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാർഥികളും സംഘാടകരും ഏറ്റുമുട്ടി. മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ സംഘാടകർക്ക് നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.

നാല് ദിവസമായി നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളജിലാണ് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് രാവിലെ ഏതാനും വിദ്യാർഥിനികൾ ഓഫീസിൽ കയറി മത്സരത്തിന് അപ്പീൽ നൽകാനെന്ന വ്യാജേന ഫലവുമായി ഓടി രക്ഷപ്പെട്ടതായി സംഘാടക സമിതി പറയുന്നു. ഇതേച്ചൊല്ലി ഏതാനും വിദ്യാർഥികളും സംഘാടകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷത്തിൽ മത്സരാർത്ഥിക്കും മാതാവിനും പരിക്കേറ്റു. തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ പോലീസ് ലാത്തി വീശിയത്. എസ്എഫ്ഐ മാന്നാർ ഏരിയ സെക്രട്ടറി അനന്തു കൃഷ്ണൻ, അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം ഷമീറ, അരൂർ ഏരിയ കമ്മിറ്റിയംഗം ഇർഷാദ് തുടങ്ങിയവർക്ക് പരിക്കേറ്റു. കാര്യമറിയാതെ പോലീസ് മർദ്ദിക്കുകയായിരുന്നു എന്നാണു എസ്എഫ്ഐയുടെ ആരോപണം. പോലീസിനെ ആക്രമിച്ചതിനും വിദ്യാർത്ഥികളെ മർദ്ദിച്ചതിനും 20 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജയ് ശ്രീറാം വിളിയുമായി ബംഗ്ലാദേശ് തലസ്ഥാനത്ത് ആയിരക്കണക്കിന് ഹിന്ദുക്കൾ ; വൻ പ്രതിഷേധം

0
ധാക്ക: ബംഗ്ലാദേശിൽ നിർമ്മാണത്തിലിരുന്ന വൻ ശ്രീരാമ പ്രതിമയുടെ പണി തടസ്സപ്പെടുത്തുകയും രാമചിത്രത്തെ...

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; അന്വേഷണം ആവശ്യപ്പെട്ട് വിമത...

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷമായതിനിടെ ടിഎംസിയുടെ...

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...