ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ് ശാഖകൾക്കുപകരം പുതിയവ തുടങ്ങാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പൂട്ടിപ്പോയവയിൽ ചിലതിന്റെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.തൃശ്ശൂർമുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 13 ശാഖകളാണ് പൂട്ടിയത്. ഈ ജില്ലകളിലായി 45 കോഫിഹൗസുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 11 വർഷത്തിനിടെ വിരമിച്ചവരും മരിച്ചവരും ഉൾപ്പെടെ 1281 ജീവനക്കാർ കുറഞ്ഞു.  വിരമിച്ചവർക്കുപകരം പുതിയ നിയമനം നടത്താൻ കഴിഞ്ഞ രണ്ടുസർക്കാരും അനുമതി നൽകിയിരുന്നില്ല.

അടിയന്തരമായി അഞ്ഞൂറോളം പേരെ നിയമിച്ചാലേ പ്രതിസന്ധി മറികടക്കാനാകൂ. സർക്കാരിൽനിന്ന് അനുമതി തേടി കാത്തിരിക്കുകയാണ് സൊസൈറ്റിയെന്ന് പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ പറഞ്ഞു.പത്തിലേറെ സ്ഥലത്ത് പുതിയ കോഫിഹൗസുകൾ തുടങ്ങണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എം.എൽ.എ. ഹോസ്റ്റലിൽ ശാഖയുടെ പ്രവർത്തനവും ജീവനക്കാരെ നിയമിക്കുന്ന മുറയ്ക്ക് പുനരാരംഭിക്കും.സൊസൈറ്റി പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നിയമനം നടത്താൻ ഇടതുസർക്കാർ അനുമതി നൽകിയില്ലെന്നാണ് ഭാരവാഹികളുടെ കുറ്റപ്പെടുത്തൽ. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെട്ട സഹകരണവേദി എന്നപേരിലുള്ള ഭരണസമിതിക്കാണ് ഇപ്പോൾ ഭരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...