യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും എന്നതിനെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സജീവമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും എന്നതിനെക്കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകൾ സജീവമാകുന്നു. ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് പ്രതീക്ഷിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് പട്ടികയിൽ ഏറ്റവും പ്രധാനി. അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. സുപ്രധാന വകുപ്പുകൾ തന്നെ അദ്ദേഹം കൈകാര്യം ചെയ്തേക്കും. എം.കെ.മുനീറിന്റെ അഭാവത്തിൽ രണ്ടാമനായി കെ.എം. ഷാജി വരാനാണ് സാധ്യത കൂടുതൽ. തുടർച്ചയായ മൂന്നാം വിജയത്തിന്റെ കരുത്തിൽ മലപ്പുറത്ത് നിന്ന് പി.കെ. ബഷീറിനെയും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്ന് ജയിച്ചെത്തുന്ന മികച്ച പാർലമെന്റേറിയനായ ഷംസുദ്ദീനും അവസരം ലഭിച്ചേക്കും. കോഴിക്കോട് ജില്ലയില്‍ നിന്ന് പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റർ എന്നിവരിൽ ഒരാൾക്ക് സാധ്യതയുണ്ട്. കുറ്റ്യാടി, കുന്ദമംഗംലം എന്നീ മണ്ഡലങ്ങളിൽ ഇരുവർക്കും ജയസാധ്യതയുണ്ടെന്ന് വിലയിരുത്തലുകളുണ്ട്. വടക്കൻ കേരളത്തിന് പ്രാതിനിധ്യം നൽകുകയാണെങ്കിൽ മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിച്ച് എത്തുന്ന അഷ്റഫിനെയും പരിഗണിച്ചേക്കും. ഫലപ്രഖ്യാപനത്തിന് ശേഷം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം അനുസരിച്ചായിരിക്കും മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കുക. അതേസമയം മുഖ്യമന്ത്രി ചർച്ചകളില്‍ വി.ഡി സതീശന് പരസ്യപിന്തുണ നൽകിയ നിലപാട് മയപ്പെടുത്തി മുസ്‌ലിം ലീഗ് രംഗത്ത് എത്തി. മുഖ്യമന്ത്രി ആരാവണമെന്ന് ലീഗ് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...