റാന്നി: എന്ത് ചെയ്യരുതെന്ന് പറഞ്ഞാലും അത് ചെയ്യുക എന്നുള്ളത് മലയാളിയുടെ ഒരു ശീലമാണ്. അതിപ്പോള്‍ റോഡ് ആയാലും അങ്ങനെ തന്നെ. നിയമം ആണേലും അങ്ങനെ തന്നെ. അതിന്റെ മറ്റൊരു തെളിവാണ് പെരുമ്പുഴ സ്റ്റാന്ടിലെ ഈ കാഴ്ച. ‘നോ പാർക്കിങ്’ ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നതിന്റെ തൊട്ട് താഴെ തന്നെ വാഹനം കൊണ്ട് പാര്‍ക്ക് ചെയ്തിരിക്കുന്നു. ലൈസന്‍സ് കിട്ടുന്നതിന് തൊട്ട് മുമ്പ് പോലും ക്ലാസ്സ് എടുക്കുന്ന കാര്യമാണിത്. എന്നാല്‍ ലൈസെന്‍സ് കിട്ടി കഴിഞ്ഞാല്‍ എല്ലാം തഥൈവ!
ഇത് മൂലം വലിയ ഗതാഗത കുരുക്കാണ് ഇവിടെ ഉണ്ടാകുന്നത്. രോഗികളുമായെത്തുന്ന ആംബുലൻസ് അടക്കമാണ് കുരുക്കിൽ കിടന്നിരുന്നത്. സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും സ്റ്റാൻഡിൽ തുടരെ പാർക്കിങ് നടത്തുന്നു. അടുത്തു തന്നെ പഞ്ചായത്ത് ലേലത്തിൽ നൽകിയ പാർക്കിങ് ഗ്രൗണ്ട് ഉള്ളപ്പോഴാണ് ഇവിടെ അനധികൃത പാർക്കിങ്.