കോന്നിയില്‍ ബേക്കറി വ്യാപാരി കടക്കുള്ളില്‍ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌ ഓഫീസ് റോഡിലെ കിച്ചൂസ് ബേക്കറി ഉടമ സതീഷിനെയാണ് (അമ്പിളി 40) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി മങ്ങാരം മംഗലത്ത് വീട്ടില്‍ സതീഷ്‌ ഇവിടെ വര്‍ഷങ്ങളായി കട നടത്തുന്ന ആളാണ്‌. ഇന്നലെ രാത്രി പത്ത്  മണിയോടെയാണ് സംഭവം.

കട അടച്ച് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടയില്‍ തൂങ്ങി മരിച്ച നിലയില്‍ അമ്പിളിയെ കണ്ടത്. കട ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. കൂടാതെ കടമുറി ഒഴിഞ്ഞു കൊടുക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടെന്നും പറയുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...