മാരക മയക്കു മരുന്നുമായി യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാരക മയക്കു മരുന്നുമായി യുവാവിനെ പിടികൂടി. പോലീസിന്റെ തന്ത്രപരമായ ഇടപെടലില്‍ യുവാവിന് കീഴടങ്ങേണ്ടി വന്നു. ഇടപ്പള്ളി കുന്നംപുറം സിഎം മടവൂര്‍ വീട്ടില്‍ ഹാറൂണ്‍ സുല്‍ത്താനെയാണ് (22) തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, പാലാരിവട്ടം പോലീസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. വ്യാപകമായ ലഹരിമരുന്നു വില്‍പ്പനയിലെ പ്രധാന വിതരണക്കാരന്‍ കൂടിയായിരുന്നു ഇയാള്‍. 100 ഗ്രാമിനടുത്തു എംഡിഎംഎയുമായി (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) കലൂര്‍ സ്റ്റേഡിയം പരിസരത്ത് യുവാവ് പിടിയില്‍.

എംഡിഎംഎ സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഓടിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. കൂടുതല്‍ അളവില്‍ എംഡിഎംഎ എടുത്തു കൊച്ചിയിലെ ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍ക്കുന്നയാളാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. ലഹരി കൊണ്ടുവന്ന സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ഒന്‍പതരയോടെ ഹാറൂണിനെ തേടി കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തി. പതിവ് തെറ്റിക്കാതെ ചുവന്ന സ്‌കൂട്ടറില്‍ ഹാറൂണ്‍ ഇടപാടുകാരെ തേടി സ്ഥലത്തെത്തിയിരുന്നു. ഹാറൂണിനെ നിരീക്ഷണത്തിലാക്കിയ സ്‌ക്വാഡ് അംഗങ്ങള്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചു.

പിടിവീഴുമെന്ന് ഉറപ്പായതോടെയായിരുന്നു രക്ഷപ്പെടാനുള്ള വിഫലശ്രമം. എംഡിഎംഎ കൈവശമുണ്ടെന്നു ഹാറൂണ്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ന്നാണ് ബൈക്ക് തുറന്ന് പരിശോധിച്ചത്. ഒറ്റത്തവണ ഉപയോഗിച്ചാല്‍തന്നെ ലഹരിക്ക് അടിമയാകുന്നതാണ് ഈ ലഹരി മരുന്ന് എന്നു പോലീസ് പറഞ്ഞു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാമിന് ലക്ഷങ്ങളാണ് വില. ഏകദേശം 5 ലക്ഷം രൂപയുടെ ലഹരിയാണ് പ്രതിയില്‍നിന്ന് പിടികൂടിയത്. അര ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഹാറൂണ്‍ ഒരു വര്‍ഷത്തിലേറെയായി ഇടപാട് നടത്തുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നു ഹാറൂണ്‍ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...