രാജ്യമൊട്ടാകെ ഇഫ്താർ വിരുന്നുകൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : റംസാന്റെ ഭാഗമായിട്ടുള്ള ഇഫ്താർ വിരുന്നുകൾ രാജ്യമൊട്ടാകെ തുടക്കം കുറിച്ചു. വിവിധസ്ഥാപനങ്ങളും കമ്പനികളും ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നുണ്ടെങ്കിലും പ്രവാസി സംഘടനകൾ ഒരുക്കുന്ന വിരുന്നുകളിലാണ് ജനങ്ങളേറെ എത്താറുള്ളത്. പ്രത്യേകിച്ചും മലയാളി കൂട്ടായ്മകൾ ഒരുക്കുന്ന ഇഫ്താർ വിരുന്ന് എപ്പോഴും വ്യത്യസ്തമാകാറുണ്ട്. ഇനി വരുംദിവസങ്ങളിൽ ഇഫ്താർ സ്നേഹസംഗമങ്ങൾ കൂടുതൽ സജീവമാകും. ഒട്ടേറെ ലേബർക്യാമ്പുകളിലും കൂട്ടായ്മകൾ ഇഫ്താർ വിരുന്നുകളൊരുക്കാറുണ്ട്. റംസാന്റെ ആദ്യ ദിവസത്തിൽ നൂറുക്കണക്കിനാളുകൾക്കായി എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ (ഇ.ആർ.സി.) ഒരുക്കിയ നോമ്പുതുറ ഏറെ ശ്രദ്ധേയമായിരുന്നു.

പൊതുജനങ്ങൾക്കൊപ്പം ഇ.ആർ.സി. ആക്ടിങ് സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരിയും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. റംസാൻ തമ്പുകളിലെ സേവനങ്ങളും സൗകര്യങ്ങളും അദ്ദേഹം അവലോകനം ചെയ്തു. പുണ്യമാസത്തിലുടനീളം വൈവിധ്യമാർന്ന ഇഫ്താർ ഭക്ഷണം നൽകാനാണ് ഇ.ആർ.സി.യുടെ പദ്ധതി. സാമൂഹിക ഐക്യദാർഢ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇ.ആർ.സി.യുടെ പ്രധാന സംരംഭങ്ങളിൽ ഒന്നാണ് ഇഫ്താർ പദ്ധതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...