മോന്‍സന്‍ മാവുങ്കലുമായി ബന്ധം : ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഐജി ജി ഗുഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. 90 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി 2021 നവംബര്‍ 10ന് ആണ് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തത്. പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരന്‍ ആയെന്ന മൊഴിയാണ് തിരിച്ചടിയായത്. ഐജിയുടെ അതിഥിയായി മോന്‍സണ്‍ പോലീസ് ക്ലബിലും തങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ഐജിക്ക് മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ലക്ഷ്മണിനെതിരെ വകുപ്പ്തല നടപടിയുണ്ടായത്.

നേരത്തെയും ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടിയിരുന്നു. അന്ന് സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്. ലക്ഷ്മണിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം ആവശ്യമാണെന്ന് ഇന്റലിജന്‍സ് എഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെ തിരച്ചെടുക്കുന്ന നടപടി ശരിയല്ലെന്ന് കമ്മറ്റി വിലയിരുത്തി. തുടര്‍ന്ന് 90 ദിവസം കൂടി സസ്പെന്‍ഷന്‍ തുടരണമെന്ന കമ്മിറ്റി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഐ ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തല സമിതിയെയാണ് നിയോഗിച്ചത്. ഐജിയ്‌ക്കെതിരെ തെളിവില്ലെന്നു ക്രൈംബ്രാഞ്ച് അറിയിച്ചതിന് പിന്നാലെയായിരുന്നു നീക്കം. എന്നാല്‍ പുനഃപരിശോധന ഉത്തരവിലും തെറ്റുകള്‍ വന്നിരുന്നു. ഐപിഎസുകാരനായ ലക്ഷ്മണയെ ഐഎഫ്എസുകാരനായാണ് കാണിച്ചിരിക്കുന്നത്. കൂടാതെ പകര്‍പ്പ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് പകരം കേന്ദ്ര വനം വകുപ്പിനാണ് വച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....