ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയെ ഡിജിറ്റൽ സര്‍വകലാശാലയാക്കാന്‍ ഓർഡിനൻസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താന്‍ ഓർഡിനൻസ് ഇറക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ‘ദി കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി’ എന്ന പേരിലായിരിക്കും പുതിയ സർവ്വകലാശാല. ഇൻഫർമേഷൻ ടെക്‌നോളജി വ്യവസായവും ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഡിജിറ്റൽ സർവ്വകലാശാലയുടെ രൂപീകരണം. ഡിജിറ്റൽ ടെക്‌നോളജി എന്ന വിശാല മണ്ഡലത്തിൽ നൂതന ഗവേഷണവും സംരംഭകത്വവും വളർത്താനും വ്യവസായവിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സർവ്വകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാൻ ഇത് പ്രയോജനപ്പെടും.

ഡിജിറ്റൽ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, കോഗ് നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ സർവ്വകലാശാല ഊന്നൽ നൽകും. ഡിജിറ്റൽ മേഖലയിൽ ഉയർന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വകലാശാലയ്ക്ക് കീഴിൽ അഞ്ച് സ്‌കൂളുകൾ സ്ഥാപിക്കും. സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ്, സ്കൂൾ ഒഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടോമേഷൻ, സ്കൂൾ ഒഫ് ഇൻഫർമാറ്റിക്സ്, സ്കൂൾ ഒഫ് ഡിജിറ്റൽ ബയോ സയൻസ്, സ്കൂൾ ഒഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണിവ.

ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിർദിഷ്ട സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്ക് പുതിയ സർവ്വകലാശാല മുതൽക്കൂട്ടായിരിക്കും. വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാഡമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സർവ്വകലാശാല ലക്ഷ്യം വെയ്ക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....