ആത്മീയ ഗുരുവെന്ന വ്യാജേന യുവതികളെ പീഡിപ്പിച്ചു ; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഐ.ഐ.ടി ബിരുദധാരി മഥുരയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മഥുര: ആത്മീയ ഗുരുവെന്ന വ്യാജേന യുവതികളെ മയക്കുമരുന്ന് നൽകി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഐ.ഐ.ടി ബിരുദധാരിയായ യുവാവിനെ മഥുര പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ അഭിഷേക് മിശ്രയാണ്പിടിയിലായത്. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു നഴ്സിങ് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

‘ആദികർത്താ നാരായണ ദാസ്’ എന്ന വ്യാജ നാമത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന ഇയാൾ, ഐഐടി റൂർക്കിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ വ്യക്തിയാണ്. കഴിഞ്ഞ നാല് വർഷമായി മഥുരയിലെ രാധാകുഞ്ച് ഏരിയയിൽ കഥാവാചക് എന്ന പേരിൽ മതപരമായ പ്രഭാഷണങ്ങൾ നടത്തി വരികയായിരുന്നു. ‘രാധാ കൃപാ അമൃത’ എന്ന യൂട്യൂബ് ചാനലിലൂടെയും ലിങ്ക്ഡ്ഇന്നിലൂടെയും ഇയാൾ ഭക്തിപരമായ വീഡിയോകൾ പങ്കുവെച്ച് അനുയായികളെ ആകർഷിച്ചു. പ്രധാനമായും എഞ്ചിനീയർമാരെയും ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെയും ലക്ഷ്യമിട്ടാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.

യുവതികളെ കുടുംബത്തിൽ നിന്ന് അകറ്റി മഥുരയിലെ തന്റെ വസതിയിൽ താമസിപ്പിക്കുക എന്നതാണ് ഇയാളുടെ രീതി. തുടർന്ന് ‘പ്രസാദം’ എന്ന പേരിൽ മയക്കുമരുന്ന് കലർത്തിയ പാൽ നൽകി ബോധം കെടുത്തി പീഡിപ്പിക്കുകയും, ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വെച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗാന്ധർവ്വ വിവാഹം വാഗ്ദാനം ചെയ്താണ് ഇയാൾ യുവതികളെ വലയിൽ വീഴ്ത്തിയിരുന്നത്. ഇയാളുടെ താവളത്തിൽ ഒരേസമയം ഇരുപത്തിനാലോളം യുവതീ യുവാക്കൾ താമസിച്ചിരുന്നതായും പോലീസ് കണ്ടെത്തുകയുണ്ടായി. അഭിഷേക് മിശ്രയുടെ ക്രൂരതകൾ കാരണം സ്വന്തം അമ്മ പോലും ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....