ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ബെംഗളൂരുവിലേക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി.കെ. ശിവകുമാറിന്റെ പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരള മുഖ്യമന്ത്രിയും മറ്റ് പ്രമുഖ മന്ത്രിമാരും പങ്കെടുക്കും. ചടങ്ങിനായി മുഖ്യമന്ത്രി വി.ഡി സതീശൻ ബെം​ഗളൂരുവിലെത്തി. ചടങ്ങിൽ വി.ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, റോജി എം ജോൺ എന്നിവരും പങ്കെടുക്കും.
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിലെ മന്ത്രിമാർ ആരൊക്കെയെന്നതിൽ ധാരണയായി. മുഖ്യമന്ത്രി ഡി കെ ശിവകുമാറും 10 മന്ത്രിമാരും നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. നാളെ വൈകിട്ട് 4. 15നാണ് സത്യപ്രതിജ്‌ഞ. മന്ത്രിസഭയിൽ രണ്ടു മലയാളികളും ഇടംപിടിച്ചു. കെ ജെ ജോർജും യു ടി ഖാദറുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ച മലയാളികൾ.

സിദ്ധരാമയ്യ സർക്കാരിൽ ഊർജ മന്ത്രിയായിരുന്ന കെ ജെ ജോർജ് കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭ സ്‌പീക്കറായിരുന്ന യു ടി ഖാദർ കാസർകോട് ജില്ലയിലെ ഉള്ളാൽ സ്വദേശിയാണ്. മംഗലൂരു നിയമസഭമണ്ഡലത്തിൽ നിന്നും നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നിൽ മന്ത്രിയാകും. മുതിർന്ന നേതാക്കളായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എംബി പാട്ടീൽ, പ്രിയങ്ക് ഖർഗെ തുടങ്ങിയവരും മന്ത്രിമാരാകുമെന്നാണ് വിവരം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....