ഐഐടി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ; അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥി സച്ചിന്‍ കുമാര്‍ ജെയിനിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 31 നാണ് സച്ചിന്‍ വേളാച്ചേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്ത സച്ചിന്‍. ഗൈഡ് പെരുമാറുന്ന രീതിയില്‍ സച്ചിന്‍ അസ്വസ്ഥനായിരുന്നെന്നും പരാതിയില്‍ പറയുന്നു. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഐടി-മദ്രാസ് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ രാപ്പകല്‍ കുത്തിയിരിപ്പ് സമരം നടത്തി. അടുത്തിടെ നടന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സച്ചിന്റെ സഹോദരന്‍ ഭവേഷ് ജെയിന്‍ ഐഐടി മദ്രാസ് ഡയറക്ടര്‍ക്ക് കത്തെഴുതി. സച്ചിന് നീതി ലഭിക്കണമെന്നും ഗൈഡ്, പ്രൊഫസര്‍ ആശിഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. സച്ചിന്റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...