ഇഴഞ്ഞു നീങ്ങി ഇളങ്ങമംഗലം റോഡ്‌ പണി ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഇളങ്ങമംഗലം : ഇളങ്ങമംഗലം റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. കഴിഞ്ഞദിവസങ്ങളിൽ ഒട്ടേറെപ്പേർ ഇവിടെ റോഡിൽ അപകടത്തിൽപെട്ടുവെന്ന് നാട്ടുകാർ പറയുന്നു. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം റോഡ് പുനർനിർമിക്കാനായി പൊളിച്ചത് 2022-ലാണ്. നിലവിലുണ്ടായിരുന്ന റോഡ് ജെ.സി.ബി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തി പൊളിച്ചു. തുടർന്ന് കുറേ സ്ഥലത്ത്‌ മെറ്റൽ നിരത്തി. പിന്നെ പണികളൊന്നും നടത്തിയില്ല. കുടിവെള്ള പൈപ്പിടുന്നതുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് പണി അന്ന് മുടങ്ങിയത്. പക്ഷേ പൈപ്പ്‌ലൈൻ പണി കഴിഞ്ഞിട്ടും റോഡുപണി പുനരാരംഭിച്ചില്ല. കുറച്ചുമാസം മുമ്പ് വീണ്ടും പണി ആരംഭിച്ചു. വളരെ വേഗം റോഡ് സഞ്ചാരയോഗ്യമാക്കും എന്നായിരുന്നു പറഞ്ഞത്. മൂന്നുവർഷമായി ഈ ദുരിതം ഇവിടത്തെ ഗ്രാമവാസികൾ അനുഭവിക്കുകയാണ്. ഇവിടെയുള്ള രോഗികൾ, ഗർഭിണികൾ തുടങ്ങി ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ട ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇടയ്ക്ക്‌ പണിതിട്ട് നിർത്തിപ്പോകുന്നതിൽ നാട്ടുകാർ പലതവണ പ്രതിഷേധം ഉയർത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...