നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക്‌ ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ: നിർധന കുടുംബ അംഗമായ വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മിപ്രിയ (12) യുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി ഗ്രാമം ഒരുമിക്കുന്നു. ജന്മനാ കരൾ രോഗിയായ ലക്ഷ്മിപ്രീയ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ് എന്നീ ആശുപത്രികളിലായി കഴിഞ്ഞ 12 വർഷമായി ചികിത്സ നടത്തി വരികയായിരുന്നു. രോഗം മൂർച്ഛിച്ചിരിക്കുന്നതിനാൽ കരൾ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ ശസ്ത്രക്രീയ നടത്തേണ്ടതുണ്ട്. പിതാവ് ദീപു വാര്യാപുരം ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മാതാവ് ആസ്മ രോഗിയാണ്. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മിപ്രിയ. സഹോദരൻ മൃദുൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു. ഓപ്പറേഷനും തുടർ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപ ആവശ്യമായി വരും. ഈ വലിയ തുക കണ്ടെത്താൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിന് കഴിയുകയില്ല.

സുമനസ്സുകളായ ആളുകളുടെ സഹായം കൊണ്ടേ ഇതു സാധ്യമാകൂ. ചികിത്സ സഹായം ഒരുക്കുന്നതിനായി ഇലന്തൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊതു ജന പങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജയശ്രീ മനോജ്‌, വൈസ് പ്രസിഡന്റ്‌ വിൻസൺ തോമസ് ചിറക്കാല, ജനകീയ സമിതി പ്രസിഡന്റ്‌ എം. ബി. സത്യൻ, ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ട്രഷറർ പി. എം. ജോൺസൺ, കൺവീനർ സാം മാത്യു എന്നിവർ നേതൃത്വം നൽകുന്നു. കുട്ടിയുടെ പേരിൽ കേരളാ ബാങ്ക് ഗ്രാമീൺ ബാങ്ക് ഇലന്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം നൽകി സഹായിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കേരള ഗ്രാമീൺ ബാങ്ക്, ഇലന്തൂർ ബ്രാഞ്ച്. 40675101029190, ഐഎഫ്എസി കോഡ്. കെ എൽ. ജി ബി 0040675.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് പ്രതിയാകും

0
കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്...

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...