പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോമില്‍ പാലിയേറ്റീവ് സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോമില്‍ നടത്തിയ പാലിയേറ്റീവ് സ്നേഹ സംഗമം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് പാലിയേറ്റീവ് സംഗമം നടത്തുന്നത്. പഞ്ചായത്തില്‍ 168 കിടപ്പു രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കാനാണ് സംഗമം നടത്തുന്നത്.

പദ്ധതിക്കായി 18 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കര്‍, അംഗം അംബിക ദേവരാജന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഐഷ എസ് ഗോവിന്ദ്, ഡോ. മാന്‍സി അലക്സ്, ഡോ. സുമി സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ചു, പി എച്ച് എന്‍ ലീജ, ജെ എച്ച് ഐമാരായ വിനോദ്, അജയകുമാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...