പത്തനംതിട്ട : ഇലന്തൂർ വീണ്ടും ചരിത്രത്തിൻ്റെ തങ്കലിപികളിലേക്ക്. മതേതര മുഖമാണ് ഇലന്തൂർ എന്ന കൊച്ചുഗ്രാമത്തിൻ്റെ മുഖമുദ്ര. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജി എത്തിയ നാട്. ഗാന്ധിജിയോടോപ്പം സ്വാതന്ത്ര്യ സഹന സമര ചരിത്രത്തിൽ മുഖ്യപങ്ക് വഹിച്ച കെ.കുമാർ ജി, ഖദർദാസ് ഗോപാല പിള്ള , അഡ്വ. പി.സി. ജോർജ്ജ് പുളിന്തിട്ട എന്നീ മഹാരഥൻമാരുടെ നാട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന മഹാരാജ്യത്തോടുള്ള സ്നേഹവും കരുതലും കടപ്പാടും മൂലം ഇലന്തൂരിലെ ഒട്ടനവധി ചെറുപ്പക്കാർ രാജ്യത്തിൻ്റെ അതിർത്തി, സംരക്ഷിക്കാനും മറ്റും സൈന്യത്തിൽ ചേരുന്നത് ഒരു അഭിമാനമായി കണ്ട കാലം. അത്തരത്തിലുള്ള അനേക മതേതര മുഖമുള്ള രാജ്യസ്നേഹികളായ ചെറുപ്പക്കാരെ രാജ്യത്തിന് സംഭാവന ചെയ്ത ഇലന്തൂരിലെ കുടുംബങ്ങളിലെ ഒരു പ്രധാന കുടുംബമായിരുന്നു ഒരു വീട്ടിൽ നിന്ന് 2 സഹോദരങ്ങളെ രാജ്യത്തിൻ്റെ അതിർത്തി കാക്കാൻ സംഭാവന ചെയ്ത ഇലന്തൂർ ഒടാലിൽ കുടുംബം. 1968 ൽ വിമാന അപകടത്തിൽ കാണാതായ ഇലന്തൂർ സ്വദേശിയായ സൈനികന്റെ ഭൗതിക ശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഇലന്തൂർ കിഴക്ക് ഒടാലിൽ വീട്ടിൽ ഓ. എം. തോമസിന്റെ മകൻ തോമസ് ചെറിയാൻ ആണ് 1968 ൽ മരണമടഞ്ഞത്. അന്ന് 22വയസായിരുന്ന ഇദ്ദേഹം ലഡാക്കിൽ നിന്ന് ലേ ലഡാക്കിലേക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ ഫ്ലൈറ്റ് തകർന്ന് നിരവധി ആളുകളെ കാണാതാവുകയായിരുന്നു. അന്ന് കാണാതായ തോമസിന്റെ ഭൗതിക ശരീരമാണ് കഴിഞ്ഞ ദിവസം ലഡാക്കിലെ മഞ്ഞു മലകളിൽ നിന്ന് ഇന്ത്യൻ സൈനികർ കണ്ടെത്തിയത്. ഭൗതിക ശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥർ ഇലന്തൂരിലെ വീട്ടിൽ അറിയിച്ചു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സൈനിക അധികൃതർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1