അനധികൃത വജ്രവില്‍പ്പന ; ഒരാള്‍ അറസ്റ്റില്‍ ; ഇടനിലക്കാരെ പോലീസ് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഒരു കോടിയോളം രൂപ മൂല്യമുള്ള വജ്രം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം വേങ്ങര ഊരകം കാപ്പില്‍ താജ്മഹല്‍ ഹൗസില്‍ എം. അബ്ദുള്‍ റഹ്മാനെ  ടൗണ്‍ പോലീസ്  അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെയാണ് ഇയാള്‍ വജ്രം വില്‍ക്കാന്‍ ശ്രമിച്ചത്. വജ്രം നല്‍കിയത് ഷമീര്‍ ആണെന്ന് പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

വജ്ര വില്‍പ്പനക്ക് പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് സംശയിക്കുന്നു. 5.3 ഗ്രാം തൂക്കമുള്ള പച്ച വജ്രക്കല്ലാണ് പോലീസ് പിടികൂടിയത്. വജ്രത്തിന്റെ പേരില്‍ വലിയ സാമ്പത്തിക തട്ടിപ്പും നടന്നതായാണ് സൂചന. അനധികൃത വജ്രവില്‍പ്പനയില്‍ ഇടനിലക്കാരെ പോലീസ് ചോദ്യം ചെയ്തു. മലപ്പുറം സ്വദേശികളായ മൂന്ന് പേരെയാണ് ടൗണ്‍ പോലീസ് കോഴിക്കോട്ട് എത്തിച്ച്‌ ചോദ്യം ചെയ്തത്.

ഇതോടെ വജ്രത്തിന്റെ ഉടമ എറണാകുളം സ്വദേശിയായ ബാബുവാണെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാള്‍ മലപ്പുറം സ്വദേശിയായ റഫീഖിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ചതായിരുന്നുവത്രെ. അതേസമയം കേസിലെ മുഖ്യപ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷമീറിനെ പോലീസിന് ഇനിയും പിടികൂടാനായിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...