പന്തളം നഗരസഭയുടെ ഭൂമി കയ്യേറി നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം ; കോൺഗ്രസ് പന്തളം മണ്‌ഡലം കമ്മറ്റി

For full experience, Download our mobile application:
Get it on Google Play
പുറമ്പോക്കിൽ അനധികൃത നിർമ്മാണം നടത്തി നഗരസഭയിൽ നിന്നും നിയമവിരുദ്ധമായി നമ്പർ നൽകിയിട്ടുള്ള 417, 418, 419, 420, 421, 422 എന്നീ നമ്പരോടുകൂടിയ കെട്ടിടങ്ങൾ നഗരസഭ പൊളിച്ചു മാറ്റി പാർക്കിംഗിനായി ഉപയോഗിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

പന്തളം : പന്തളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സർവ്വേ നമ്പർ 43 /1 – ൽ പെട്ട ഭൂമി കയ്യേറി അനധികൃതമായി വ്യാപാര സ്ഥാപനങ്ങളും വീടുകളും നിർമ്മിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്‌ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങൾക്കു മുമ്പ് റവന്യൂ അധികാരികൾ പന്തളം നഗരസഭയെ കൈയ്യേറ്റം സംബന്ധിച്ച് രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനോ സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനോ നഗരസഭ  ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് കാരണം നഗരസഭയുടെ ഭരണാധികാരികളുടെ നേതൃത്വത്തിലാണ് ഇത്തരം നടപടികളെന്നും കോൺഗ്രസ്  നേതാക്കള്‍ ആരോപിക്കുന്നു.

സർവ്വേ നമ്പർ 47/1-1, 47/1-2, 47/1-3 എന്നിവിടങ്ങളിലായി യഥാക്രമം വെടിയറ കുഴിയിൽ ഗീത രാജൻ, വി.എൻ രവി, പുഷ്പാംഗധൻ എന്നിവർക്ക് പട്ടയം ലഭിച്ചിട്ടുള്ളതാണ്. എന്നാൽ ഇവർ പട്ടയഭൂമിയിൽ വീട് വെയ്ക്കാതെ നഗരസഭ വക സ്ഥലമായ 43/1 ൽ പെട്ട സ്ഥലത്താണ് വാണിജ്യ സ്ഥാപനങ്ങളും വാസഗ്രഹങ്ങളും നിർമ്മിച്ച് ഉപയോഗിച്ചുവരുന്നത്. ഇത് ക്രമ വിരുദ്ധമാണെന്ന് കാണിച്ച് അടൂർ എൽ.ആർ.തഹസീൽമാർ ഓഫീസ്, താലൂക്ക് സർവ്വേയർ എന്നിവർ പന്തളം നഗരസഭയ്ക്ക് നോട്ടീസ് കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. നഗരസഭാ കൗൺസിലർ രശ്മി രാജീവിന്റെ ഭർത്താവും ബന്ധുക്കളും ആണ് ഈ ഭൂമി കയ്യേറ്റം നടത്തിയിരിക്കുന്നത്. ഈ സ്ഥലം ഡിജിറ്റൽ സർവ്വേയിൽ എന്റെ ഭൂമി പോർട്ടലിൽ സ്വന്തം പേരിലാക്കുന്നതിന് നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സമ്മർദ്ദം നടത്തുകയാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരോപിച്ചു.

ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ സർവ്വേ ഉപയോഗിച്ച് സർക്കാർ ഭൂമി യഥേഷ്ടം ഭരണ സ്വാധീനം ഉപയോഗിച്ച് യാതൊരു അടിസ്ഥാന രേഖകളും പരിശോധിക്കാതെ കൈയ്യേറ്റക്കാരുടെതാണെന്ന് വരുത്തി തീർക്കുന്നതിന് ശ്രമം നടക്കുന്നതായി നേതാക്കള്‍ പറഞ്ഞു. സർക്കാർ ഭൂമി യഥേഷ്ടം നൽകുന്നതിനെതിരെ പരാതി കൊടുക്കുവാൻ എന്റെ ഭൂമി പോർട്ടലിൽ സംവിധാനമില്ല. പരാതികൾ സമർപ്പിക്കുന്നതിന് വ്യക്തികൾക്ക് അവരവരുടെ ഭൂമിയിൽ മാത്രമേ സൗകര്യം ഉള്ളൂ എന്നതാണ് കയ്യേറ്റക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ ഭൂമി വേണ്ടപ്പെട്ടവർക്ക് യഥേഷ്ടം പതിച്ച് നൽകുന്നതിന് പ്രേരിപ്പിക്കുന്നത്.

പന്തളം നഗരസഭ അധികാരികൾ പുറമ്പോക്കുകൾ ഒഴിപ്പിക്കുന്നതിൽ നടപടി സ്വീകരിക്കുമ്പോള്‍ പുറമ്പോക്കിൽ അനധികൃത നിർമ്മാണം നടത്തി നഗരസഭയിൽ നിന്നും നിയമവിരുദ്ധമായി നമ്പർ നൽകിയിട്ടുള്ള 417, 418, 419, 420, 421, 422 എന്നീ നമ്പരോടുകൂടിയ കെട്ടിടങ്ങൾ നഗരസഭ പൊളിച്ചു മാറ്റി പാർക്കിംഗിനായി ഉപയോഗിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്‌ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സക്കറിയ വർഗീസ്,  മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ്, ഡി.സി.സി അംഗം പന്തളം മഹേഷ്, നഗരസഭ പാർലമെൻററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, മണ്‌ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ഇ.എസ്.നുജുമുദ്ദീൻ, ബൈജു മുകടിയിൽ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...