വായ്‌പൂരിലെ അനധികൃത കോഴി ഫാം അടച്ചുപൂട്ടണം ; പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ : ഗ്രാമപ്പഞ്ചായത്തിലെ വായ്‌പൂര് മൂന്നാംവാർഡിൽ പ്രവർത്തിക്കുന്ന അനധികൃത കോഴി ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമരം നടത്തി. നൂറുകണക്കിന് വീടുകളുള്ള പ്രദേശത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഫാം നടത്തുന്നതെന്ന് ഇവർ ആരോപിച്ചു. ദുർഗന്ധവും ഈച്ചയും മൂലം പ്രദേശവാസികൾ സാംക്രമികരോഗഭീഷണിയിലാണ്. പഞ്ചായത്ത് അനുമതിയില്ലാതെ പത്തനംതിട്ട ഡിഎംഒയുടെയും പിസിഒയുടെയും അനുമതി വാങ്ങിയാണ് ഫാം നടത്തുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ കൃത്യമായ റിപ്പോർട്ട് അവഗണിച്ചാണ് ഡിഎംഒ അനധികൃതമായി അനുമതി കൊടുത്തത് എന്നും സമരസമിതി ആരോപിച്ചു.

ഫാം പൂട്ടുന്നതിന് നടപടി എടുത്തില്ലെങ്കിൽ പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരസമതി പ്രവർത്തകർ മുന്നറിയിപ്പുനൽകി. കോട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസിന് സമരസമിതി നിവേദനം നൽകി. പ്രതിഷേധസമരം ഇല്യാസ് വായ്‌പൂര് ഉദ്ഘാടനം ചെയ്തു. സുബൈർകുട്ടി പുതുപ്പറമ്പിൽ, പ്രസീത, ഷാജി ചീരംകുളം, വി.കെ. റെജിമോൻ, ഇസ്മായിൽ റാവുത്തർ, തോമസ് സെബാസ്റ്റ്യൻ, സി.ഐ. റിയാസ്, ഹംസക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്‌റു ട്രോഫി വള്ളംകളി : പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍

0
ആലപ്പുഴ: ഓഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി...

ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ

0
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന്...

മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി

0
കോഴിക്കോട്: മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി....

പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ

0
തിരുവനന്തപുരം: പോലീസ് യൂണിഫോം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത്...