Sunday, March 23, 2025 6:43 am

അനധികൃത നിര്‍മ്മാണം ; ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച ആളുടെ വീട് പൊളിച്ചുമാറ്റി, വൻ വിവാദം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. ആ സംഘത്തിൽ ഉൾപ്പെട്ട വക്കീൽ ഹസന്റെ വീട് പൊളിച്ച് മാറ്റിയിരിക്കുകയാണ് ഡൽഹി വികസന അതോറിറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി. രാജ്യം നടുങ്ങിയ ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. റാറ്റ് മൈനേഴ്സിലുള്‍പ്പെട്ട വക്കീൽ ഹസന്റെ വീടാണ് കഴിഞ്ഞ ദിവസം ദില്ലി വികസന അതോറിറ്റി പൊളിച്ചുമാറ്റിയത്. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.

എന്നാൽ പ്രദേശത്ത് ആകെ പൊളിച്ചത് വക്കീൽ ഹസന്റെ വീട് മാത്രമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് ഭൂനികുതി അടച്ചിരുന്നുവെന്നും, റേഷൻ കാർഡ് ഉൾപ്പടെയുള്ള എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും വക്കീൽ ഹസൻ വ്യക്തമാക്കുന്നു. രാത്രിയിൽ മക്കൾ മാത്രമുള്ളപ്പോഴാണ് പോലീസ് എത്തിയതെന്നും മക്കളെ പൊലീസ് മർദ്ദിച്ചുവെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുബം ഉന്നയിക്കുന്നത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപണം ഉയർത്തുന്നു. പൊളിച്ച വീടിന്റെ മുൻപിൽ സമരത്തിലാണ് വക്കീൽ ഹസന്റെ കുടുംബം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുണിസെഫ്

0
ന്യൂയോർക്ക് : അഫ്ഗാനിസ്ഥാനിൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള...

ബിജു ജോസഫിന്റെ കൊലപാതകം ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
തൊടുപുഴ : ബിജു ജോസഫിന്റെ കൊലപാതക കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ...

കാലാവസ്ഥ മുന്നറിയിപ്പ് ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത തലസ്ഥാനമടക്കം 7 ജില്ലകളിൽ...

0
തിരുവനന്തപുരം: കേരളകരയ്ക്കാശ്വാസമായി മഴ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ...