തണ്ണിത്തോട്ടിലെ റിസോർട്ട് നിർമ്മാണം ; മൈനിങ് ആൻഡ് ജിയോളജി സ്ഥലം സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പഞ്ചായത്തിൽ മേക്കണ്ണത്ത് അനധികൃതമായി മല ഇടിച്ച് നിരത്തി റിസോർട്ട് നിർമ്മിക്കുന്ന സ്ഥലം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരും തണ്ണിത്തോട് വില്ലേജ് അധികൃതരും സന്ദർശിച്ചു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ ജില്ലാ ഭരണകൂടത്തിന് കൈമാറും. തണ്ണിത്തോട് പഞ്ചായത്തിലെ മേക്കണ്ണത്ത് ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

വലിയ പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് ഏക്കറുകളോളം വരുന്ന ഭൂമിയിലെ മണ്ണ് ഇടിച്ച് നിരത്തിയാണ് റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റിസോർട്ട്, കൺവെൻഷൻ സെന്റർ, ക്യാമ്പ് സെന്റർ എന്നിവ നിർമ്മിക്കാൻ പോകുന്നു എന്നാണ് പ്രദേശവാസികളോട് അറിയിച്ചിട്ടുള്ളത്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ. കഴിഞ്ഞ മഴക്കാലത്ത് നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് പ്രദേശത്തെ വീടുകളിലേക്ക് ചെളിവെള്ളം ഒഴുകി ഇറങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പ്രദേശത്തേക്കുള്ള റോഡ് തകരുകയും ചെയ്തിരുന്നു. പ്രദേശത്തെ അൻപതിലധികം വരുന്ന കുടുംബങ്ങൾക്ക് ഭീഷണിയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ സ്ഥലത്ത് കൂടി ഒഴുകിയിരുന്ന നീർച്ചാലും ഇവർ മണ്ണിട്ട് നികത്തി. വലിയ തോതിൽ പാറയും പൊട്ടിച്ച് മാറ്റിയിട്ടുണ്ട്.

ഒറ്റ പാറമടകൾ പോലും പ്രവർത്തിക്കാത്തതും മരങ്ങൾ പോലും മുറിച്ച് മാറ്റുവാൻ അനുവാദമില്ലാത്തതുമായ തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലാണ് അനധികൃതമായി നടക്കുന്ന ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ എന്നതും എടുത്ത് പറയേണ്ടതാണ്. തണ്ണിത്തോട് ഹൈസ്‌കൂളിന് സമീപം പാറ പൊട്ടിച്ച് മാറ്റിയതും വലിയ വിവാദങ്ങൾക്ക് വഴി തെളിക്കുമ്പോൾ ആണ് റിസോർട്ട് നിർമ്മാണത്തിന്റെ മറവിൽ കുന്നിടിച്ച് നിരത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...

ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ; അന്വേഷണം അച്ചടക്കസമിതിക്ക്

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും...

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

0
കാസർകോട് : "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക...

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...