അനധികൃത മീൻ പിടിത്തവും കനത്ത ചൂടും ; കടലിൽ മീൻ‍ ലഭ്യത കുത്തനെ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : കടലിൽ മീൻ‍ ലഭ്യത കുത്തനെ കുറഞ്ഞു. കനത്ത ചൂടും അനധികൃത മീൻ പിടിത്തവുമാണ് മീനിന്റെ ലഭ്യതക്കുറവിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ 3 മാസമായി മീൻ ലഭ്യത കുറഞ്ഞിട്ട്. മത്തി കിട്ടാനേ ഇല്ലെന്നും ചെമ്മീൻ, അയല പോലുള്ള മീൻ അപൂർവമായാണ് കിട്ടുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കനത്ത ചൂടാണ് മീൻ കുറയാനുള്ള ഒരു കാരണം. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ബോട്ടുകളുടെ അനധികൃത മീൻപിടിത്തമാണ് മറ്റൊരു കാരണം. ശക്തമായ വെളിച്ചം ഉപയോഗിച്ച് 20 നോട്ടിക്കൽ മൈൽ മുതൽ 40 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്ത് നിന്നു ഇവർ മീനുകളെ വ്യാപകമായി പിടിച്ചു കൊണ്ടുപോകുകയാണ്. ശക്തമായ വെളിച്ചത്തിൽ ആകൃഷ്ടരായി കരയോടു ചേർന്നുള്ള മീനുകളും ആഴക്കടലിലേക്കു പോകുന്ന സ്ഥിതിയുണ്ടാകുന്നു. ഇത് ചെറിയ വള്ളങ്ങളിൽ കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഏറെ ബാധിക്കുന്നു. ഒരു ചെറിയ തോണിയിൽ കടലിൽ പോയി തിരിച്ചു വരാൻ 2000 രൂപയുടെ മണ്ണെണ്ണ വേണം. 95 രൂപയാണ് 1 ലീറ്റർ മണ്ണെണ്ണയുടെ വില. പലപ്പോഴും തിരിച്ചു വരുമ്പോൾ 1000 രൂപയുടെ മീൻ ആണ് ഇവർക്ക് കിട്ടുന്നത്.

നഷ്ടമായതിനാൽ പലരും തോണി കരയ്ക്കു കയറ്റി. ബോട്ടുകളുടെ കാര്യവും കഷ്ടത്തിലാണ്. 5000 മുതൽ 8000 രൂപ വരെ ചെലവാക്കിയാണ് ബോട്ടുകൾ കടലിൽ പോകുന്നത്. പലപ്പോഴും തിരിച്ചു വരുന്നത് ആവശ്യത്തിന് മീൻ ലഭിക്കാതെയാണ്. ഫൈബർ വള്ളങ്ങൾ ഭൂരിഭാഗവും കരയിലേക്ക് കയറ്റി വച്ചെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ആവശ്യത്തിന് മീൻ കിട്ടാത്തതിനാൽ വിപണിയിൽ മീൻ വില കുതിച്ചു കയറുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനുകളാണ് ഇപ്പോൾ അധികവും ചന്തകളിൽ വാങ്ങാൻ കിട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...