Thursday, July 3, 2025 10:03 pm

അനധികൃത പച്ചമണ്ണ് ഖനനം ; 3 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്ന പരാതിയെതുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. മൂന്നു പേർ അറസ്റ്റിൽ. വടശ്ശേരിക്കര കുമ്പളാംപൊയ്കയിൽ സ്വകാര്യവ്യക്തിയുടെ വസ്തുവിൽ അനധികൃത ഖനനം നടത്തിക്കൊണ്ടിരുന്ന ജെ സി ബിയും രണ്ട് ടിപ്പറുകളുമാണ്  ഡാൻസാഫ്സംഘവും മലയാലപ്പുഴ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരമാണ് നടപടി. അനുമതി പത്രമോ മറ്റോ ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്. കുമ്പളാംപൊയ്കയിലെ തടിമില്ലിന് സമീപമുള്ള വസ്തുവിൽ നിന്നും ജെ സി ബിയിൽ മണ്ണ് നീക്കി ടിപ്പറുകളിൽ നിറച്ചുകൊണ്ടിരിക്കവേയാണ് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘമെത്തി വാഹനങ്ങൾ തടഞ്ഞത്.

ഒരു ടിപ്പറിൽ പച്ചമണ്ണ് കയറ്റിയ നിലയിലും മറ്റൊന്നിൽ നിറക്കുന്ന നിലയിലുമാണ് പിടിച്ചെടുത്തത്. ജെ സി ബി ഓപ്പറേറ്റർ വടശ്ശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ രമേശ്‌ (62), ടിപ്പർ ഡ്രൈവർമാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടിൽ ഗോപിയുടെ മകൻ അജയൻ (40),കുമ്പളാoപൊയ്ക നരിക്കുഴി രേവതി നിവാസിൽ ശശിയുടെ മകൻ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്.

ഡാൻസാഫ്  എസ് ഐ അജി സാമൂവൽ, ഏ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ് എന്നിവരും, മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ ഏ എസ് ഐ മനോജ്‌, സി പി ഓ  അഖിൽ   എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. തുടർ നടപടികൾക്കായി വാഹനങ്ങൾ മെയിനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് പോലീസ് കൈമാറി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...