അനധികൃത പച്ചമണ്ണ് ഖനനം ; 3 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്ത് സംബന്ധിച്ച പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. മൂന്നു പേർ അറസ്റ്റിൽ. പച്ചമണ്ണ് ഖനനത്തിന് ഉപയോഗിച്ച ജെ സി ബിയുടെ ഓപ്പറേറ്റർ ഇടയാറന്മുള ആനംതിട്ട അനിൽകുമാറിന്റെ മകൻ അജീഷ്, ടിപ്പർ ഡ്രൈവർമാരായ ഇടയാറന്മുള എരുമക്കാട് കിഴക്കേചരുവിൽ വീട്ടിൽ കെ കെ ശശികുമാറിന്റെ മകൻ സുധീപ്, മെഴുവേലി കൈപ്പുഴ നോർത്ത് വട്ടമോടിയിൽ കിഴക്കേതിൽ അനിൽകുമാറിന്റെ മകൻ അമൽ എന്നിവരാണ് പിടിയിലായത്.

ഡാൻസാഫ് സംഘവും ആറന്മുള പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. കളരിക്കോട് ശാന്തിക്കുഴിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അനധികൃത ഖനനം നടത്തിയത്. ഒരു ടിപ്പർ ലോറിയിൽ പച്ചമണ്ണ് കയറ്റിക്കൊണ്ടിരിക്കുന്ന നിലയിലും ഒരെണ്ണം മണ്ണെടുക്കാൻ കാത്തുകിടന്ന നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ഇത്തരം പരിശോധനകൾ തുടരുകയാണ്.

പാസ്സോ അനുമതി പത്രമോ ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്. നടപടികൾക്കായി വാഹനങ്ങൾ മെയിനിങ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് പോലീസ് കൈമാറി. ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവരും, ആറന്മുള സ്റ്റേഷനിലെ എസ് ഐ സാജു സി പി ഓ മുബാറക് എന്നിവരുമടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...

ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ...