തൃശൂരിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 70കാരി അറസ്റ്റില്‍ ; വില്‍പ്പന നടത്തിയിരുന്നത് മൂന്നിരട്ടി വിലക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന വയോധികയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവി (70) യാണ് അറസ്റ്റിലായത്. കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് വില്‍പ്പന നടത്തുന്നത്. തമിഴ്‌നാട്ടില്‍നിന്നു എത്തിക്കുന്ന പുകയില വസ്തുക്കള്‍ മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പ്പന. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ കെ.പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ചാക്കുകളിലാക്കിയാണ് ഹാന്‍സ് ബീവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.ബി. ഷിഹാബുദ്ധീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, എ. ജയ, ഇ. സനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...