അനധികൃത മനുഷ്യക്കടത്ത് ; ട്രാവല്‍ ഏജന്‍സിക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു എന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു. തൃശൂര്‍ ചാലക്കുടി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കൊണ്ടോട്ടി ഒന്നാം മൈലിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സ്ഥാപനത്തിനെതിരെ മുപ്പതോളം പരാതിക്കാരാണ് രംഗത്തെത്തിയത്. ഓസ്‌ട്രേലിയയിലേക്കും തായ്വാനിലേക്കുമടക്കം നല്ല വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്കുകേട്ട് വിദേശങ്ങളിലേക്ക് പോയവര്‍ വഞ്ചിതരായെന്ന് തിരിച്ചറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പരാതി നല്‍കിയത്.

കുറഞ്ഞ കൂലിക്ക് കൃഷിയിടത്തിലും മറ്റുമാണ് ജോലി ലഭിച്ചതെന്നും കഷ്ടപ്പാടുള്ള ജോലിയാണ് ചെയ്യിച്ചിരുന്നതെന്നും നാട്ടു കാരുടെയും മറ്റും സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതെന്നും പരാതിക്കാര്‍ പറയുന്നു. 7.45 ലക്ഷം രൂപ വാങ്ങി വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിച്ചെന്നാണ് തൃശൂര്‍ സ്വദേശിനി നല്‍കിയിരിക്കുന്ന പരാതി. ആദ്യം ഓസ്‌ട്രേലിയയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീടത് തായ്വാനിലേക്ക് മാറ്റിയെന്നും അവിടെ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു എന്നുമാണ് പരാതി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരാണ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...