യാത്രക്കാരെ വലച്ച്​ അനധികൃത തടി ലോഡിങ്​ ; പൊതുമരാമത്ത് അധികൃതരിൽനിന്ന്​ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡു​ക​ൾ കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി ത​ടി ലോ​ഡ് ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​വു​ക​ൾ നി​വ​ർ​ത്തി​യ​പ്പോ​ൾ ബൈ​റോ​ഡാ​യി മാ​റി​യ പ​ഴ​യ റോ​ഡി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ ത​ടി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ലോ​റി​യി​ൽ ത​ടി​ക​ൾ ക​യ​റ്റു​ക​യും ഇ​വ റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ടു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. റാ​ന്നി വൈ​ക്കം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ണ് ലോ​റി​യി​ൽ ത​ടി ക​യ​റ്റു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ട്. പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ഇ​ന്ധ​നം നി​റ​ക്കാ​ൻ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​യി​ട്ടാ​യി​രു​ന്നു ത​ടി ക​യ​റ്റ​ൽ. മാ​ത്ര​മ​ല്ല അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ കി​ട​ക്കു​ന്ന റോ​ഡ് ത​ടി​ക​യ​റ്റ​ൽ മൂ​ലം ത​ക​ർ​ച്ച നേ​രി​ട്ടു തു​ട​ങ്ങി. റോ​ഡ്​ വ​ശ​ങ്ങ​ളെ​ല്ലാം താ​ഴ്ന്നു.

വൈ​ക്കം മു​ത​ൽ മ​ന്ദി​രം വ​രെ മൂ​ന്ന് വ​ലി​യ വ​ള​വാ​ണ് റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​വ​ർ​ത്തി​യ​ത്. ഇ​തു​മൂ​ലം പ​ഴ​യ റോ​ഡു​ക​ൾ ബൈ​റോ​ഡു​ക​ളാ​യി മാ​റി. ഇ​പ്പോ​ള്‍ പി​ക്അ​പ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ടി എ​ത്തി​ച്ച് റോ​ഡ​രി​കി​ല്‍ ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം വ​ല​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. വി​ഷ​യം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചാ​ലും പ്ര​യോ​ജ​നം ഇ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​രം അ​ന​ധി​കൃ​ത പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം പ​റ​യു​മെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. ഏ​ഴ് ദി​വ​സ​ത്തി​ന​കം ഇ​ത്ത​ര​ത്തി​ല്‍ റോ​ഡ​രി​കി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം സാ​ധ​ന​ങ്ങ​ള്‍ ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞു മു​മ്പ് അ​ധി​കൃ​ത​ര്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...