ഉദ്ഘാടനശേഷം ഇതുവരെ തുറന്നു കൊടുത്തിട്ടില്ല ; തിരുവല്ലയില്‍ നിര്‍മ്മിച്ച ഷീ ​ലോ​ഡ്ജ് കെ​ട്ടി​ടം അനാഥം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കാ​ൻ അ​ര​ക്കോ​ടി ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ഷീ ​ലോ​ഡ്ജ് കെ​ട്ടി​ടം അ​നാ​ഥ​മാ​കു​ന്നു. തി​രു​വ​ല്ല വൈ.​എം.​സി.​എ ജംഗ്ഷന് സ​മീ​പം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി​യി​ൽ ര​ണ്ടു വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് നാഥനില്ലാക്കളരിയായി നാ​ശ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണി​ത്. 2020 ആ​ഗ​സ്റ്റ് 13ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം 2022 ഏ​പ്രി​ൽ 30ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് നി​ർ​വ​ഹി​ച്ച​ത്. ചു​റ്റു​മ​തി​ലോ​ട് കൂ​ടി​യ കെ​ട്ടി​ട​ത്തി​ൽ ആ​റു​മു​റി​യാ​ണു​ള്ള​ത്.

വ​ർ​ക്കി​ങ്​ വി​മ​ൻ​സ് ഹോ​സ്റ്റ​ലാ​ക്കി മാ​റ്റി​ക്കൊ​ണ്ട് കെ​ട്ടി​ടം ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 80 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ഷ്പ​ഗി​രി റോ​ഡി​നോ​ട് ചേ​ർ​ന്ന് 12 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച നീ​ന്ത​ൽ​കു​ളം ഉ​ദ്ഘാ​ട​നം​പോ​ലും നി​ർ​വ​ഹി​ക്കാ​നാ​വാ​തെ അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ഷീ ​ലോ​ഡ്ജ് കെ​ട്ടി​ട​ത്തി​നും ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...