കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള അനധികൃത സമ്പത്ത് കണ്ടുകെട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എ.ആര്‍ നഗര്‍ സഹകരണബാങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കില്‍ നിന്നും ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവുമുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കിലെ നിക്ഷേപകരുടെ വിവരങ്ങളടക്കമുള്ള ഉത്തരവ് ആദായ നികുതി വകുപ്പ് പുറത്തിറക്കി. എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ 53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്ന് ആദായനികുതി വകുപ്പ് ഉത്തരവിറക്കി. ഈ പട്ടികയിലെ ഒന്നാം പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും പ്രവാസി ബിസിനസുകാരനുമായ ഹാഷിഖ് പാണ്ടിക്കടവത്ത് ആണ്.

ഹാഷിഖിന്റെ നിക്ഷേപത്തില്‍ നിന്നും എത്ര തുകയാണ് കണ്ടുകെട്ടിയത് എന്ന കാര്യാഹത്തില്‍ ഉറപ്പില്ല. മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തില്‍ നിന്നായി ഒന്നരക്കോടിയുമായിരിക്കും ഹാഷിഖില്‍ നിന്നും ഈടാക്കിയതെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

എ.ആര്‍ നഗര്‍ ബാങ്കിനെതിരെയുള്ള നടപടി വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന ആരോപണം മുന്‍പും പുറത്തുവന്നിരുന്നു. വലിയ തിരിമറിയും അനധികൃതനിക്ഷേപവും കണ്ടെത്തിയ ബാങ്കില്‍ മകനുള്ള നിക്ഷേപത്തെ കുറിച്ച്‌ കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി. തുക മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൌണ്ടില്‍ നിന്ന് മാറ്റി നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...