ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്​മണരെ തന്നെ നിയമിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്​മണരെ തന്നെ നിയമിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തവണ മേല്‍ശാന്തി നിയമനം ബ്രാഹ്​മണരില്‍നിന്ന്​ മാത്രമായിരിക്കും. അബ്രാഹ്​മണരെ നിയമിക്കുന്നത്​ എല്ലാവരുമായി ചര്‍ച്ച ചെയ്​തശേഷം മാത്രം തീരുമാനമെടുക്കും. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ മാത്രം ദേവസ്വം ബോര്‍ഡ്​ ഇക്കാര്യം പരിശോധിക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞത്.

ജൂണ്‍ ഒന്നിനാണ് 2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നത്. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്.

ഉത്തരവിനെതിരെ ബി.ഡി.ജെ.എസ് ക്യാമ്പയിനുമായി രംഗത്തുണ്ട്. ശബരിമല മേല്‍ശാന്തി നിയമന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്​. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...