അനധികൃത പണമിടപാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്‌ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റുചെയ്തു. പെരുമ്പടപ്പ് സ്വദേശി ബി.പി അബ്ദുള്‍ റസാഖ് എന്നയാളാണ് പിടിയിലായത്. രാജ്യം വിടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്റ് എന്നാണ് ഇഡി പറയുന്നത്. രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് വിദേശത്തുനിന്ന് ഫണ്ട് സ്വരൂപിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു എന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ചില രേഖകള്‍ കണ്ടെത്തിയിരുന്നു എന്നും ഇഡി അറിയിച്ചിട്ടുണ്ട്. ലക്നൗവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ റസാഖിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍, അറസ്റ്റ് നാടകമാണ് ഇഡി നടത്തിയെതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നത്. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന റസാഖ് ഇഡിയുടെ അനുമതി വാങ്ങി അവിടേക്ക് പോവുകയായിരുന്നു എന്നും വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുറ്റകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...