കോന്നി വാഴത്തോപ്പിലെ പാറമടയുടെ അനധികൃത പ്രവര്‍ത്തനം : കുടിവെള്ള ടാങ്കിന് വിള്ളല്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മെഡിക്കല്‍ കോളേജ് റോഡിന് സമീപം ആനകുത്തി വാഴത്തോപ്പില്‍ ആരംഭിച്ച പാറമടയുടെ അനധികൃത ഖനനത്തെ തുടര്‍ന്ന് പ്രദേശത്തെ 500 ലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലനിധി കുടിവെള്ള ടാങ്കിന് വിള്ളല്‍ സംഭവിച്ചു. ടാങ്കിന് വിള്ളല്‍ വീണതിനെ തുടര്‍ന്ന് ജലനിധി കമ്മറ്റി പത്തനംതിട്ട ജില്ല കളക്ടര്‍ക്കും എ.ഡി.എം. നും പരാതി നല്‍കി. കോന്നി മുരിങ്ങമംഗലം – മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തി വാഴത്തോപ്പിലാണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പാറമടയുടെ പ്രവര്‍ത്തനം നടക്കുന്നത്. പാറമടയുടെ പ്രവര്‍ത്തനം കാരണം പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കോന്നി മെഡിക്കൽ കോളേജ്, സി.എഫ്.ആര്‍.ഡി. കോളേജ്, കേന്ദ്രീയ വിദ്യാലയം, ഡ്രഗ്സ് കണ്ട്രോള്‍ ലാബ്, ആരാധനാലയങ്ങൾ എന്നിവയ്ക്ക് തൊട്ടടുത്താണ് ഈ പാറമട പ്രവർത്തിക്കുന്നത് എന്നത് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പാറമടയുടെ പ്രവര്‍ത്തനത്തിനെതിരെ സമരം ശക്തമാക്കിയിട്ടുണ്ട്.

പാറമടയില്‍ നിന്നും അമിത ഭാരം വഹിച്ചുകൊണ്ടുള്ള ടിപ്പര്‍ ലോറികളുടെ സഞ്ചാരം കോന്നി മെഡിക്കല്‍ കോളേജിലേക്കുള്ള രണ്ട് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകും. കഴിഞ്ഞ ദിവസമാണ് പാറമടയില്‍ നിന്നും സ്ഫോടനത്തിടെ തെറിച്ചുവീണ കല്ല്‌ റബ്ബര്‍ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന യുവാവിന്‍റെ ശരീരത്തിലേക്ക് വീണത്. കല്ല്‌ മരത്തില്‍ തട്ടിത്തെറിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതിനിടെ പാറമടക്ക് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അടിയന്തിര യോഗത്തിന്‍റെ മിനിറ്റ്സിൽ വ്യാജരേഖ ചമച്ചാണ് ക്വാറിക്ക് ലൈസൻസ് ഒപ്പുവെച്ചതെന്നാരോപിച്ച് ഒരു വിഭാഗം പഞ്ചായത്ത് അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായതും കുടിവെള്ള സ്രോതസ്സ് തകർത്തതുമായ പാറമടയുടെ അനുമതി ഉടനടി റദ്ദാക്കണമെന്നും പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തിവെക്കണമെന്നുമാണ് ജനകീയ സമരസമിതിയുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

0
തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തിൽ മൂന്ന് പേർ...

സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി...

0
തിരുവനന്തപുരം : കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ. ജി വേണുഗോപാൽ...

മുട്ടിൽ മരംമുറി കേസ് : വനംവകുപ്പിന്റെ തിരുത്തിയ കുറ്റപത്രം ബത്തേരി കോടതി ഫയലിൽ സ്വീകരിച്ചു

0
വയനാട് : മുട്ടിൽ മരംമുറി കേസിൽ തിരുത്തി സമർപ്പിച്ച വനംവകുപ്പ് കുറ്റപത്രം...

മദ്യപാനത്തിനിടെ തർക്കം ; ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ്...