ഇട്ടിയപ്പാറയിലും പരിസരത്തും അനധികൃത പാർക്കിങ്

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും നടക്കുന്ന അനധികൃത പാര്‍ക്കിംങ്ങും വഴിയോര കച്ചവടവും മൂലം സ്റ്റാന്‍ഡിലെത്തുന്ന ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു. നടപടി എടുക്കേണ്ട അധികാരികള്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നു. രാവിലെ സ്റ്റാന്‍ഡിലെത്തുന്ന സ്വകാര്യ വാഹന ഉടമകള്‍ സ്വന്തം സ്ഥലം പോലെയാണ് ഇവിടം കരുതുന്നത്. തോന്നും പടിയുള്ള പാര്‍ക്കിംങ് പലപ്പോഴും ബസുകളുടെ സഞ്ചാരത്തിന് തടസമുണ്ടാക്കുകയാണ്. ഗതാഗതകുരുക്കുണ്ടായാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്നാണ് ചിലരുടെ നിലപാട്. ഇട്ടിയപ്പാറ ടൗണിലെ പ്രധാന പ്രശ്നമാണ് അനധികൃത പാര്‍ക്കിങ്. പാര്‍ക്കിംങ്ങിനായി പോലീസും പിഡബ്ല്യുഡിയും പഞ്ചായത്തും ചേര്‍ന്ന് സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിരുന്നു. പുതിയ പാത വന്നതോടെ പാര്‍ക്കിംങ്ങിന് പ്രത്യേക സ്ഥലമില്ലാതായി.

ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലും അനധികൃത പാര്‍ക്കിങ്ങുകാര്‍ കൈയ്യടക്കിയിരിക്കുകയാണ്. വാര്‍ത്ത ആകുന്നതോടെ പോലീസ് എത്തി ചിലര്‍ക്ക് പെറ്റി അടിക്കുന്നതോടെ അവരുടെ ജോലി തീരും. ബസ് സ്റ്റാന്‍ഡില്‍ അന്യവാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരും പാലിക്കുന്നില്ല. വരുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയാണ് പലരും. കൂടാതെ ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലെ കുത്തിതിരികലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. പാര്‍ക്കിംങ് അടയാളപ്പെടുത്തിയ ചില സ്ഥലങ്ങളില്‍ മുന്‍പ് കച്ചവടക്കാര്‍ വാഹനങ്ങള്‍ ഇടാന്‍ സമ്മതിക്കാതെ അവിടെ കടയിലെ ബോര്‍ഡുകള്‍ വെയ്ക്കുന്ന സംഭവങ്ങളുമുണ്ട്.

ചന്ത ദിവസമായ ബുധനും ശനിയും ഇതു വഴിയെത്തുന്ന യാത്രക്കാര്‍ ശരിക്കും വെള്ളം കുടിക്കും. മുന്‍പ് പഴവങ്ങാടി പഞ്ചായത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഒഴിപ്പിച്ചവരെ ചന്തയിലെ സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഒപ്പം അനധികൃത പാര്‍ക്കിങ്ങും ഒഴിവാക്കിയതോടെ ടൗണില്‍ ഗതാഗതം വളരെ സുഗമമായിരുന്നു. എന്നാല്‍ സംസ്ഥാനപാതയുടെ നവീകരണം നടത്തിയതിനു പിന്നാലെ ഗതാഗതം കുത്തഴിഞ്ഞ പുസ്തകം പോലെയായി.

കോവിഡിന് ശേഷം ചന്തയില്‍ പഴയ വ്യാപാരം ഇല്ലാതായതോടെ വഴിയോര കച്ചവടക്കാര്‍ ഒന്നും രണ്ടുമായി ടൗണില്‍ തിരിച്ചെത്തുകയും ഇപ്പോള്‍ അത് പൂര്‍ണ്ണമാകുകയും ചെയ്തിരിക്കുകയാണ്. പുതുതായി നിര്‍മ്മിച്ച നടപ്പാത കൈയ്യേറിയുള്ള വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്. പഞ്ചായത്ത് ഭരണ സമതി തീരുമാനം നടപ്പിലാക്കാന്‍ നേതൃത്വം ഇപ്പോള്‍ താല്പര്യം കാട്ടുന്നുമില്ല. ഫലം എല്ലാ വഴിയോര കച്ചവടവും തിരിച്ചെത്തിയെന്നതാണ്. ഇത് ഒഴിവാക്കി പൂര്‍ണ്ണമായ വണ്‍വേയും അനധികൃത വഴിയോര കച്ചവടവും ഒഴിവാക്കാന്‍ പഞ്ചായത്ത് ഭരണസമതി താല്പര്യപ്പെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് ഇപ്പോള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...