മലയാലപ്പുഴ ക്ഷേത്ര റോഡിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് ; വലഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : മലയാലപ്പുഴ ക്ഷേത്ര റോഡിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് യാത്രക്കാരെ വലക്കുന്നു. തിരക്കുള്ള ദിവസമായ ഞായറാഴ്ച ഇത് വഴി വന്നാല്‍ റോഡില്‍ മണിക്കൂറുകള്‍ അകപ്പെടും. നടന്നു പോകാൻപോലും കഴിയാത്തവിധമാണ് പലയിടത്തും വാഹനങ്ങൾ നിർത്തിയിടുന്നത്‌. ഇതിന്‍റെ പേരില്‍ ഇവിടെ കലഹങ്ങളും പതിവാണ്. ക്ഷേത്രത്തിലേക്ക് വരുന്ന ആളുകളെ സമീപമുള്ള വ്യാപാരികളാണ് കച്ചവടം നടക്കാനായി പിടിച്ചു നിര്‍ത്തുകയും  കടയുടെ മുന്നിലും മറ്റുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിക്കുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് വഴി വരുന്ന ബസുകളും ടാക്സികളും ഒന്നും കടന്നു പോകാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍.

റോഡിന്‍റെ ഇരുഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ റോഡിന്‍റെ മധ്യ ഭാഗത്തുകൂടി വേണം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കാന്‍. വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുകയും ഇതിനിടയിലൂടെ മറ്റുവാഹനങ്ങൾ കടന്നുവരികയും ചെയ്യുന്നതോടെ കാൽനടയാത്രക്കാർക്ക് ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും വാഹനങ്ങൾക്കിടയിലൂടെ നൂഴ്ന്നും ഏന്തിവലിഞ്ഞും മറ്റുമാണ് കാൽനട യാത്രക്കാർ കടന്നുപോകുന്നത്. ക്ഷേത്രത്തിന് പാര്‍ക്കിംഗ് ഗ്രൗണ്ട് ഉണ്ടായിട്ടും ഇതാണ് ഇവിടുത്തെ അവസ്ഥ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...