തൃശൂർ : കുന്നംകുളത്ത് നടക്കുന്ന 65ആം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മുന്നേറ്റം തുടങ്ങി പാലക്കാട്. മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് പാലക്കാട് നേടിയത്. മലപ്പുറവും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സ്‌കൂള്‍ തലത്തില്‍ മലപ്പുറം ജില്ലയിലെ കെകെഎംഎച്ച്എസ്എസ് ചീക്കോടും കെഎച്ച്എംഎച്ച്എസ് ആലത്തിയൂരുമാണ് മുന്‍പിലുള്ളത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ വിജയിച്ച ഗോപിക കണ്ണൂര്‍ മേളയിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി. മത്സരത്തില്‍ കോഴിക്കോട് വെള്ളിയും എറണാകുളം വെങ്കലവും നേടി. ആദ്യ ദിനമായ ഇന്ന് 21 ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ ഒന്‍പതിന് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. കായിക താരങ്ങള്‍ക്ക് ആവേശമായി ഒളിമ്പ്യന്‍ പിആര്‍ശ്രീജേഷും കുന്നംകുളത്ത് എത്തി. മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























