മല്ലപ്പള്ളി : തിരുവല്ല – മല്ലപ്പള്ളി റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിന് പ്രധാന കാരണമാകുന്നത്. അലക്ഷ്യമായ വാഹന പാർക്കിങ് കാൽനടയാത്രക്കാർക്കും ദുരിതമാകുകയാണ്. ഒട്ടേറെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റോഡിൽ എപ്പോഴും തിരക്കുമാണ്. ഈ റോഡിന്റെ വശങ്ങളിലാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ചിലയിടങ്ങളിൽ റോഡിലേക്ക് ഇറക്കി വാഹന പാർക്ക് ചെയ്യുന്നതിനാൽ മറ്റുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം പലപ്പോഴും ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. .
വലിയവാഹനങ്ങൾക്ക് വൺവേ സംവിധാനം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ചന്ത ദിവസങ്ങൾ പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാത കൈയ്യേറിയുള്ള വഴിയോര കച്ചവടവും പാർക്കിങും കാരണം ജനങ്ങൾ നട്ടം തിരിയുകയാണ്. ടൗണിലെയും സമീപങ്ങളിലെയും അനധികൃത പാർക്കിങ് സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും എല്ലാം കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ടൗണിൽ ഹോംഗാർഡിന്റെയും പോലീസിന്റെയും സേവനം ലഭ്യമാക്കുമെന്ന തീരുമാനവും എടുക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























