തണ്ണിത്തോട്ടിലെ അനധികൃത പാറ ഖനനം ; മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉറക്കമുണര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തില്‍ അനധികൃതമായി പാറ ഖനനം നടക്കുന്ന  സംഭവത്തില്‍ വസ്തു ഉടമയ്ക്ക് മൈനിംഗ് ആന്റ്  ജിയോളജി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കും. പാറ ഖനനം ചെയ്ത സ്ഥലം ഇന്ന് സന്ദര്‍ശിച്ച ശേഷമാണ് നടപടി. പരിസ്ഥിതിലോല പ്രദേശമായ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളില്‍ അനധികൃതമായി വന്‍തോതില്‍ പാറ ഖനനം നടക്കുന്നതായി പത്തനംതിട്ട മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൈനിംഗ് ആന്റ്  ജിയോളജി വകുപ്പിന്റെ അടിയന്തിര ഇടപെടല്‍. പാറ നീക്കം ചെയ്ത തണ്ണിത്തോട് അഞ്ചുകുഴി മേക്കണ്ണം റോഡിലെ സ്വകാര്യ ഭൂമി ഇവര്‍ സന്ദര്‍ശിച്ചിരുന്നു. സ്ഥലത്ത് പാറ പൊട്ടിച്ച് മാറ്റിയത് അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

സംഭവത്തില്‍ തണ്ണിത്തോട് വില്ലേജ് ഓഫീസറും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പാറപൊട്ടിച്ച് മാറ്റിയ സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തണ്ണിത്തോട് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കുകയും ചെയ്തിട്ടുണ്ട്. പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച റോഡും നശിപ്പിച്ചിട്ടുണ്ട്. റോഡിലെ ഗതാഗതം തടസപ്പെടുത്തി പൊട്ടിച്ച് കൂട്ടിയിട്ടിരുന്ന പാറ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പാറ മാഫിയ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പത്തനംതിട്ട മൈനിംഗ് ആന്റ്  ജിയോളജി വിഭാഗം അധികൃതര്‍ സ്ഥല പരിശോധന നടത്തിയത്.

ഇതിന് മുന്‍പും ഇത്തരത്തില്‍ പാറ പൊട്ടിച്ച് കടത്തിയ സംഭവത്തില്‍ തണ്ണിത്തോട് സ്വദേശിയായ യുവാവിനെതിരെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. കാലങ്ങളായി തണ്ണിത്തോട്ടില്‍ പാറ ഖനനം നടക്കുകയാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലോഡ് കണക്കിന് പാറയാണ് ഇവര്‍ പൊട്ടിച്ച് കടത്തിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...