വള്ളിക്കോട് ടേക്ക് എ ബ്രേക്ക് പദ്ധതി “ബ്രേക്കായി ” ; ലക്ഷങ്ങൾ മുടക്കിയ കെട്ടിടം നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ആമ്പൽപൂഞ്ചിറ ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി അവതാളത്തിൽ. ശുചിമുറികളും ലഘുഭക്ഷണശാലയും ഉൾപ്പെടെ പ്രവർത്തിക്കേണ്ടിയിരുന്ന കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ 2020-2021 പദ്ധതി പ്രകാരം അനുവദിച്ച ഈ നിര്‍മ്മാണം 2022 ഓഗസ്റ്റ് 15-നാണ് ഉദ്ഘാടനം ചെയ്തത്. ആമ്പൽപൂഞ്ചിറ പാർക്കിലെത്തുന്ന സന്ദർശകർക്ക് പ്രയോജനകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്.

എന്നാൽ മിനി പാർക്ക് നാശാവസ്ഥയിലായതോടെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ പ്രവർത്തനവും നിലച്ചു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നതിനാൽ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. പദ്ധതി തുറന്നു പ്രവർത്തിപ്പിക്കാൻ വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...