എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു. കോട്ടയത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിൽ നിന്നും അംഗത്വം സ്വീകരിച്ചു. മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്ന തുളസീധരൻ പള്ളിക്കലിനെ പാർട്ടി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഡിപിഐ ദേശീയ പ്രവർത്തന സമിതി അംഗമായും തുളസീധരൻ ചുമതല വഹിച്ചിരുന്നു. എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. തുടർന്ന് തുളസീധരൻ പള്ളിക്കലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...

സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി പഠനോപകരണ വിതരണവും കുടുംബ സംഗമവും നടത്തി

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി 124 ആം നമ്പർ...

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

0
 തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി...

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...