നോട്ടെണ്ണല്‍ മെഷീനുമായി വന്‍ ചൂതാട്ടസംഘത്തെ തോപ്പുംപടി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : നോട്ടെണ്ണല്‍ മെഷീനുമായി വന്‍ ചൂതാട്ടസംഘത്തെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി അസി.പോലീസ് കമീഷണര്‍ വി.ജി രവീന്ദ്രനാഥിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് തോപ്പുംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എന്‍ അനൂപ്, എസ്‌ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് 13 അംഗ സംഘത്തെ ഫ്‌ളാറ്റില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി തുണ്ടിപ്പറമ്ബില്‍ വീട്ടില്‍ ബഷീര്‍ (35), പനയപ്പിള്ളി സ്വദേശി ഷഫീക്ക് (35), മട്ടാഞ്ചേരി ബംഗ്ലാവ്പറമ്പില്‍ സലീഷ് (35), പെരുമ്പടപ്പ് തൈക്കൂട്ടത്തില്‍ തോമസ് (30), പള്ളുരുത്തി പരപ്പില്‍ വീട്ടില്‍ ശിഹാബ് (35), പനങ്ങാട് മൈലന്തറ വീട്ടില്‍ ജെയ്‌സന്‍ (38), പള്ളുരുത്തി പൂപ്പണ്ടശ്ശേരി വീട്ടില്‍ ജോസഫ് (53), കപ്പലണ്ടിമുക്ക് കോശക്ക വീട്ടില്‍ ഷബീര്‍ (33), പനങ്ങാട് പള്ളത്താഴത്ത് വീട്ടില്‍ റഷീദ് (57), പള്ളുരുത്തി വലിയപുരക്കല്‍ വീട്ടില്‍ സന്തോഷ് (53), പനയപ്പിള്ളി പണ്ടാരപ്പറമ്പില്‍ ആസിഫ് (19), കൊച്ചങ്ങാടി സ്വദേശി അന്‍വര്‍ (32) എന്നിവരെയാണ് കരുവേലിപ്പടി വികാസ് ജങ്ഷന് സമീപത്തെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് നോട്ടെണ്ണല്‍ മെഷീനുപുറമേ എട്ടേകാല്‍ ലക്ഷം രൂപയും 60 പാക്കറ്റ് ശീട്ടും പോലീസ് പിടിച്ചെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....