എംഡിഎംഎ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വാടാനപ്പള്ളി : മാരക മയക്കുമരുന്നായ എഡിഎംഎ യുമായി രണ്ടുപേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഗണേശമംഗലം എംഎൽഎ വളവ് അറക്കവീട്ടിൽ റഹീസ് (18), തൃത്തല്ലൂർ മൊളുബസാർ മാനാത്ത് പറമ്പിൽ മുഹസിൻ (20) എന്നിവരെയാണ് ഇടശ്ശേരി ബീച്ച് തമ്പാൻകടവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽനിന്ന് 1.070 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. വിൽപന സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് പറഞ്ഞു.

ജില്ല പോലീസ് മേധാവി ജി.പൂങ്കുഴലി ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വാടാനപ്പള്ളി എസ്.എച്ച്.ഒ എസ്.ആർ സനീഷ്, പോലീസുകാരായ ഷൈൻ, മാർട്ടിൻ, നിശാന്ത്, വിനോദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുനീഷ് എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...