മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ വീണ്ടും താരമായി മുന്‍ പിറവം എംഎല്‍എ എം.ജെ ജേക്കബ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ വീണ്ടും താരമായി മുന്‍ പിറവം എംഎല്‍എ കൂടിയായ എം.ജെ ജേക്കബ്. എണ്‍പതുകാരനായ എം.ജെ ജേക്കബ് സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണം നേടി. മെഡിക്കല്‍ കോളേജ് റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ ലോങ് ജമ്പിലും 80 x 200 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് ഒന്നാമതെത്തിയത്. 1963 ല്‍ കേരളത്തിലെ അന്നത്തെ ഏക സര്‍വകലാശാലയായ കേരള യൂണിവേഴ്സിറ്റിയുടെ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് കായിക ലോകത്തെ മിന്നും പ്രകടനങ്ങളുടെ തുടക്കം. അന്ന് 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ റെക്കോഡ് വിജയംനേടി.

ഏഷ്യ, ചൈന, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് ഏഷ്യന്‍ മീറ്റിലും ഓസ്ട്രേലിയ, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകമീറ്റിലും സ്വര്‍ണം നേടി. പൊതുപ്രവര്‍ത്തകനായും ജേക്കബ് തിളങ്ങി. 2006 ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥിയായി മന്ത്രി ടി.എം ജേക്കബ്ബിനെ അട്ടിമറിച്ച്‌ എംഎല്‍എയായി. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. രണ്ടുതവണയും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് നേടി. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് തന്റെ കരുത്തെന്ന് എം.ജെ ജേക്കബ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...