തണ്ണിതോട്ടിൽ അനധികൃത വിദേശമദ്യ വില്പന സംഘങ്ങൾ സജീവം

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയായ തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിൽ അനധികൃത വിദേശ മദ്യ വില്പന വ്യാപകമാകുന്നു. വീടുകൾ കേന്ദ്രീകരിച്ചും വാഹനങ്ങളിലും ആയിട്ടാണ് പലപ്പോഴും വില്പന നടക്കുന്നത്. ചിറ്റാർ ബിവറേജസ് ഔട്ട്‌ ലെറ്റുകളിൽ നിന്നും വാങ്ങി കൊണ്ട് വരുന്ന മദ്യം കൂടുതൽ വിലയിൽ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മദ്യ കച്ചവടങ്ങൾ അയൽവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാൽ എക്സ്സൈസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നും ജനങ്ങൾക്ക് ആക്ഷേപമുണ്ട്.

ഓട്ടോ റിക്ഷകളിലും മറ്റ് വാഹനങ്ങളിലും കച്ചവടം നടത്തുന്ന സംഭവങ്ങളും അനവധിയാണ്. എലിമുള്ളുംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് തുടങ്ങി പല സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ വ്യാപകമാണ്. പലപ്പോഴും പല അബ്കാരി കേസുകളിലും പിടിക്കപ്പെടുന്നവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും പിന്നീട് വീണ്ടും അനധികൃത മദ്യ കച്ചവടം തുടരുകയും ചെയ്യുന്നതും പതിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...