അനധികൃത മണല്‍ കടത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : അലിന്‍ഡ് സ്വിച്ഗിയര്‍ ഫാക്ടറിയുടെ സമീപത്തുകൂടി ഒഴുകുന്ന കുട്ടമ്പേരൂര്‍ ആറിന്റെ തീരത്ത് ബണ്ടുപിടിച്ചിരുന്ന മണല്‍ അനുമതി കൂടാതെ കടത്തിക്കൊണ്ടിരുന്നത് അധികൃതര്‍ പിടികൂടി. മണല്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന ജെസിബി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ അലിന്‍ഡ് സ്വിച്ഗിയര്‍ ഫാക്ടറിയുടെ സമീപത്തെ കുട്ടമ്പേരൂര്‍ആറ് നവീകരിക്കുന്നതിന്റെ ഭാഗമായി ആഴംകൂട്ടിയപ്പോള്‍ ലഭിച്ച മണല്‍ ഉപയോഗിച്ച്‌ ആറുമീറ്ററോളം ഉയരത്തില്‍ സ്ഥാപിച്ച ബണ്ടു നിരത്തിയാണ് മണല്‍ കടത്തിയത്.

അധികൃതരുടെ അനുമതിയില്ലാതെ സ്വിച്ഗിയര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച്‌ ബണ്ടിടിച്ച്‌ ആറിന്റെതീരം നികത്തുകയും ഫാക്ടറിയുടെ അധീനതയിലുള്ള തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി​.വി രത്നകുമാരി പറഞ്ഞു. മണല്‍ നികത്തിയതുമൂലം ആറിന്റെ രണ്ടര മീറ്ററോളംഭാഗം വീതികുറഞ്ഞതായും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാഴ്ചയായി മണല്‍ കടത്ത് നടന്നു കൊണ്ടിരുന്നത് ഇന്നലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി​.വി രത്നകുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തഗം ശിവപ്രസാദ്, മാന്നാര്‍ വില്ലേജ് ഓഫീസര്‍ സുധീര്‍ മേജര്‍ ഇറിഗേഷന്‍ എഇ ജ്യോതി.സി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, മാന്നാര്‍ പോലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ കൈക്കൊണ്ടു. കുട്ടമ്പേരൂര്‍ ആറിന്റെ തുടര്‍നവീകരണങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികളിലാണ് കമ്പനി​യുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും കുട്ടമ്പേരൂര്‍ ആറിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വന്നിരുന്ന ബുധനൂര്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അഡ്വ.പി.വിശ്വംഭരപണിക്കര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...