സംസ്ഥാന പാതയില്‍ അനധികൃത വാഹന പാർക്കിംഗ്

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയില്‍ അനധികൃത വാഹനങ്ങളുടെ പാർക്കിംഗ് മൂലം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലമില്ലാതാകുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കാണ് വഴിയോരങ്ങളില്‍ വിശ്രമിക്കാന്‍ സ്ഥലം ഇല്ലാതാകുന്നത്. സംസ്ഥാന പാതയിലെ വീതി ഉള്ള ഇടങ്ങളില്‍ സ്ഥിരമായി ട്രെയിലര്‍ വാഹനങ്ങളും മറ്റും കൊണ്ടിടുന്നതാണ് സ്ഥലമില്ലാതാകുന്നതിന്‍റെ കാരണം. ഇങ്ങനെ കൊണ്ടിടുന്ന വാഹനങ്ങള്‍ സ്ഥിരമായി ആഴ്ചകളോളം ഒരിടത്തു തന്നെ പാര്‍ക്കു ചെയ്യുകയാണ്. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

മാടത്തുംപടിക്ക് സമീപം വീതിയുള്ള പാതയോരത്ത് സ്ഥിരമായി ടിപ്പറുകള്‍ പാര്‍ക്കിംങ്ങ് ചെയ്തിരിക്കുകയാണ്. കൂടാതെ ടാര്‍ മിക്സിംങ് പ്ലാന്‍റും റോഡുറോളറും സിമന്‍റ് മിക്സിംങ് യന്ത്രവുമെല്ലാം ഉണ്ട്. ഇത്തരം വാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്കു ചെയ്യുന്നതോടെ മറ്റു വാഹനങ്ങളുടെ സ്ഥലവും അപഹരിക്കുകയാണ്. ഇത് അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് അധികൃതര്‍ സംഭവം കണ്ടില്ലെന്നു നടിക്കുന്നതു മൂലം അനധികൃത പാര്‍ക്കിംങ്ങ് അവകാശം പോലെയാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...