തിരുവല്ല റെയിൽവേസ്റ്റേഷൻ റോഡിൽ തലങ്ങും വിലങ്ങും അനധികൃത വാഹന പാര്‍ക്കിംഗ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റെയിൽവേസ്റ്റേഷൻ റോഡിൽ തലങ്ങും വിലങ്ങും അനധികൃത വാഹന പാര്‍ക്കിംഗ്. വീതി കുറഞ്ഞ വഴിയിൽ അനധികൃത പാര്‍ക്കിംഗ് കൂടിയായതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുരിതമായി. നവീകരണത്തിന്റെ ഭാഗമായുള്ള പണികൾ സ്റ്റേഷനിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഉൾഭാഗത്ത് ചിലയിടങ്ങളിൽ വാഹനം പാർക്കുചെയ്യാൻ പറ്റാതിരിക്കുന്ന സാഹചര്യം ഉണ്ട്. ഇതിന് പകരമായി ധാരാളം സ്ഥലം പാർക്കിങ്ങിന് സ്റ്റേഷൻ വളപ്പിൽ തന്നെയുണ്ട്. എന്നാൽ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിരിക്കുന്ന പ്രധാന വഴിയരികിൽ തന്നെയാണ് കാറുകളടക്കം അനധികൃതമായി ഇടുന്നത്. റെയിൽവേയുടെ അധീനതയിലുളളതാണ് റോഡ്. വീതികൂട്ടി നവീകരിക്കാൻ മുനിസിപ്പാലിറ്റിക്ക് അനുമതിനൽകാമെന്ന് റെയിൽവേ മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ വികസനം ഉണ്ടായില്ല. മല്ലപ്പള്ളി റോഡിൽ നിന്നും ബൈപ്പാസിൽനിന്നുളള വഴിയിൽനിന്നും സ്റ്റേഷൻ കവാടത്തിലേക്ക് വരുന്ന ഭാഗങ്ങളിൽ നിരനിരയായി ഇരുചക്രവാഹനങ്ങൾ വെയ്ക്കുന്നുണ്ട്. റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സിന്റെ സ്ഥിരം സ്‌റ്റേഷൻ തിരുവല്ലയിൽ ഇല്ലാത്തതും അനധികൃത പാര്‍ക്കിംഗ് വർധിപ്പിക്കുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...