അനധികൃതമായി നിർമ്മിച്ച പാലം പന്തളം നഗരസഭയുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : അനധികൃതമായി നിർമ്മിച്ച പാലം നഗരസഭയുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റി. മൂട്ടാർ നീർച്ചാൽ വൃത്തിയാക്കുന്ന ജോലിക്കിടെ തോന്നല്ലൂർ ഉളമയിൽ ഭാഗത്ത് തോട്ടിൽ തടസമായിനിന്ന ചെറിയപാലം നഗരസഭാ ഉദ്യോഗസ്ഥരുടേയും കൗൺസിലർമാരുടേയും സാന്നിദ്ധ്യത്തിലാണ് ഇന്നലെ വൈകിട്ട് പൊളിച്ചുമാറ്റിയത്. കടയ്ക്കാട് സ്വദേശി ഹാരിസ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനായി പണിത ചെറിയപാലമാണ് മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ പൊളിച്ചുമാറ്റിയത്. ചാലു വൃത്തിയാക്കാൻ എത്തിയ കരാറുകാരും നഗരസഭാ ജീവനക്കാരുമായി ഹാരിസ് തർക്കമുണ്ടായതോടെ സ്ഥലത്തെത്തിയ പന്തളം പോലീസിന്റെ സഹായത്തോടെയാണ് പാലം പൊളിച്ചുമാറ്റിയത്.

വൃത്തിയാക്കലിന് പാലം തടസമായതോടെ കരാറുകാർ നഗരസഭാ അധികാരികളെ വിവരം അറിയിച്ചു. നഗരസഭ സെക്രട്ടറി ഇ.ബി. അനിത, വൈസ് ചെയർപേഴ്‌സൺ യു. രമ്യ, കൗൺസിലർമാരായ കെ. സീന, സൂര്യ എസ് നായർ, മഞ്ജുഷ സുമേഷ് എന്നിവരെത്തി സ്ഥലം ഉടമയുമായി സംസാരിച്ചെങ്കിലും പാലം പൊളിച്ചുമാറ്റാൻ അദ്ദേഹം തയ്യാറായില്ല. പാലം അനധികൃതമായി പണിതതാണെന്നും പണിയാൻ അനുമതി നൽകിയിട്ടില്ലെന്നും നഗരസഭാ അധികാരികൾ പറഞ്ഞെങ്കിലും അനുമതി ഉണ്ടെന്നായിരുന്നു ഉടമസ്ഥന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...